Moovalamkuzhi Chamundi | മുവാളം കുഴി ചാമുണ്ഡി

മുവാളം കുഴി ചാമുണ്ഡി
ഐതിഹ്യം തുടങ്ങുന്നത് തുളുനാട്ടിലെ മന്ത്രദ്രഷ്ടാക്കളായ രണ്ട് തന്ത്രികുടുംബങ്ങളായ ഉളിയത്ത് അരവത്ത് ഇവരുടെ വ്യക്തി വിദ്വേഷത്താല്‍ രണ്ട് തന്ത്രിമാരും മാത്സര്യം പുണ്ട് തങ്ങളുടെ മന്ത്രമൂര്‍ത്തികളെ കൊണ്ട് പരസ്പരം തീഷ്ണമായി ഏറ്റുമുട്ടുകയും തൊടുന്തട്ട ചാമുണ്ഡിയെന്ന ഘോര മൂര്‍ത്തിയെ ആവാഹിച്ചു സംഹാര രുദ്രയാക്കി എടമന തന്ത്രി ഉളിയത്ത് തന്ത്രിക്ക് എതിരെ പ്രയോഗിക്കുകയും ചെയ്തു. ഉളിയത്ത് തന്ത്രി ഘോര മൂര്‍ത്തിയെ പെട്ടെന്ന് കൈയില്‍ കിട്ടിയ അരക്ക് കല്ലിലേക്ക് ആവാഹിച്ചു കുടിയിരുത്തി പൂവും നീരും കൊടുത്തു പൂജാദികളാല്‍ പ്രീതിയാക്കി തന്റെ ഇല്ലത്തിന്‌ മുന്‍വശത്തുള്ള ഇത്തിത്തറയില്‍ പ്രതിഷ്ഠിച്ചു. ഇത്തിത്തറ ചാമുണ്ഡി എന്ന പേരില്‍ ഈ ശക്തിയെ ഉളിയത്ത് ഇന്നും ആരാധിച്ചുവരുന്നു. പ്രതികാരചിന്തയില്‍ കോപിഷ്ഠനായ ഉളിയത്ത് തന്ത്രി വീര്‍ണാളു (വീരനാവുക) എന്നറിയപ്പെടുന്ന ശക്തിയെ ആവാഹിച്ചു എടമന തന്ത്രിക്ക് നേരെ പ്രയോഗിക്കുകയും എടമന തന്ത്രി ഈ ശക്തിയെ ഇളനീര്‍ തൊണ്ടില്‍ ആവാഹിച്ചു ചാമുണ്ഡികുതിര്‍ എന്ന്‍ പില്ക്കാലത്ത് അറിയപ്പെടുന്ന സ്ഥലത്ത് സ്ഥാപനം ചെയ്യുകയും വളരെ പെട്ടെന്ന്‍ ഇളനീര്‍ തൊണ്ടില്‍ നിന്നും മോചിതയായി ഈ സംഹാര മൂര്‍ത്തി തന്ത്രിയോട് അടുക്കുകയും തന്റെ മന്ത്രബലം കൊണ്ട് തന്ത്രി വീണ്ടും ഉറപ്പേറിയ ചെമ്പുകുടത്തില്‍ ആവാഹിച്ചു അടക്കം ചെയിത് തന്റെ ആശ്രിതന്മാരായ മട്ടെ കോലന്‍, കീക്കാനത്ത് അടിയോടി എന്നിവരുടെ സഹായത്താല്‍ തന്റെ ഇല്ലത്തിന്‌ തെക്കുവശത്ത് കാട്ടില്‍ മുവാള്‍ പ്രമാണം( മുന്നാള്‍ ആഴത്തില്‍)കുഴികുഴിച്ച് അതില്‍ അടക്കം ചെയിതു. മുക്കാല്‍ നാഴിക നേരം കൊണ്ട് ഘോര ശബ്ദത്തോടെ ചെമ്പുകുടം ഭേദിച്ച് ഈ ശക്തി മട്ടെ കോലാനെ പിന്തുടര്‍ന്ന് മട്ടെ തറവാടിന്റെ പടിഞ്ഞാറ്റക്കകത്ത് വെച്ച് കോലാന്റെ മാറിടം പിളര്‍ത്തുകയും തറവാടിന് നാശംവിതയ്‌ക്കുകയും. ശേഷം തന്ത്രിയെ പിന്തുടര്‍ന്ന ഈ ഘോര രൂപിണിയെ കണ്ട് ഭയം പൂണ്ട എടമന തന്ത്രി പ്രാണരക്ഷാര്‍ത്ഥം തൃക്കണ്ണാട് ത്രയംബകേശ്വരനെ അഭയം പ്രാവിച്ചു കിഴകെ നടയിലുടെ തന്ത്രിയും പടിഞ്ഞാറെ നടയിലുടെ എത്തിയ ഘോര രൂപിണിയെ ത്രയംബകേശ്വരന്‍ അനുനയിപ്പിച്ച് ശാന്തയാക്കി തന്റെ പടിഞ്ഞാറെ ഗോപുരത്തില്‍ സ്ഥാനം നല്‍കി തട്ടകത്തിന്റെ പരദേവതയാക്കി ശ്രീ മൂവാളം കുഴി ചാമുണ്ഡി എന്ന പേരില്‍ ഇളങ്കുറ്റി സ്വരൂപത്തിലെ മുഴുവന്‍ കാവുകളിലും’ കഴകങ്ങളിലും തറവാടുകളിലും കുടിയിരുത്തി ആരാധിച്ചു വരുന്നു കാലാന്തരത്തില്‍ എടമന തന്ത്രിയുടെയും സമുദായത്തിലെ മറ്റു തറവാട്ടുകാരുടെയും സഹകരണത്തോടെ മട്ടെ കോലന്‍ തറവാട് പുതുക്കി പണിത് ശ്രീ മൂവാളംകുഴി ചാമുണ്ഡിയെ ധര്‍മ്മദൈവമായി അവരോധിച്ചു എടമന തന്ത്രി എടമനചാവടിയില്‍ ശ്രീ മൂവാളം കുഴി ചാമുണ്ഡിയെ പരദേവതയായി അംഗികരിച്ച് പ്രതിഷ്ഠിച്ച് ആരാധിച്ചുവെങ്കിലും ചാമുണ്ഡിയുടെ കോപത്തിന് പാത്രമായ എടമന തന്ത്രിയുടെയും മട്ടെ കോലന്റെിയും കീക്കാനത്ത് അടിയോടിയുടെയും വംശനാശം സംഭവിക്കുകയാണ് ഉണ്ടായത് . ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് പാണ്ഡ്യ രാജാവിന്റെ പീരങ്കിയേറ്റ് തകര്‍ന്ന ക്ഷേത്ര നിലവറക്കൊട്ടരങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് മുവാളം കുഴി ചാമുണ്ഡിയുടെ കോലംകെട്ടിയാടുന്നത്‌ ക്ഷേത്രത്തിലെ ആറാട്ടുത്സവം കഴിഞ്ഞതിന്റെ പിറ്റേദിവസം ചാമുണ്ഡിയുടെ കോലവിശേഷത്തിന്റെ തിരുവുറയെല്‍‌ സമയത്ത് മണ്ണില്‍നിന്നും കരിഞ്ഞ അരി പൊങ്ങുന്നതായി കാണാം ഈ അത്ഭുതം കാണുവാന്‍ അനേകം ഭക്തജനങ്ങള്‍ എത്തുന്നുണ്ട്

Comments

Popular posts from this blog

Pulli Bhagavathy | പുള്ളി ഭഗവതി

Manjalamma | മാഞ്ഞാളമ്മ