Kathivanoor Veeran | കതിവനൂർ വീരൻ
കതിവനൂർ വീരൻ
ഗ്രാമീണ സംസ്ക്രിതിയിൽ വിരിജ്ഞ വർണ്ണ മനോഹരങ്ങളായ പൂങ്ക്കുലകൾ ആണ് പുരാവൃത്തങ്ങൾ സ്വാന്തനമായി വഴികാട്ടിയായി അവ നമ്മുടെ ജീവിതത്തിനു തുണയേകുന്നു. പുരാവൃത്തങ്ങളിൽ ഉറഞ്ഞു വന്ന തെയ്യക്കോലങ്ങൾ നമ്മുടെ നാടിന്‍റെ അദ്ധ്യാത്മിക ഭൌതിക തലങ്ങളിലെ ചാലക ശക്തികളായത് അങ്ങനെയാണ്. തോറ്റം പാട്ടിലെ വീരാവതാരങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്നതാണ് കതിവനൂർ വീരൻ അഥവാ മാങ്ങാട്ട് മന്ദപ്പന്‍റെ തോറ്റം പാട്ട്, ഒരു ധീര യോദ്ധാവിന്‍റെ വികാരോജ്വലവും സാഹസ്സ പൂർണ്ണവുമായ ജീവിത കഥയാണ് അത് അക്യാനം ചെയ്യുന്നത്.
കതിവനൂര്‍ വീരനായ മന്ദപ്പന്‍ ജനിച്ചത് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മാങ്ങാട്ട് ദേശത്തായിരുന്നു, മേത്തള്ളി ഇല്ലത്ത് കുമരച്ചന്‍റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായിട്ടായിരുന്നു മന്ദപ്പന്‍ പിറന്നു വീണത്. ആ ദമ്പതികൾ സന്തതികൾ ഉണ്ടാവാൻ ചുഴലി ഭഗവതിയെ വളരെ നാൾ ഭജിച്ചതിന്‍റെ ഫലമായിരുന്നു പുത്ര ലബ്ദി ഭൂമിയിലെ അസുരപ്പടയെ നശിപ്പിക്കാൻ ഒരു ഗന്ധർവൻ മനുഷ്യാവതാരം എടുത്തതാണെന്ന് ഒരു സ്തുതിയിൽ വിവരിക്കുന്നുണ്ട്. "ആഴിമാതാവാം ചുഴലി ഭഗവതിക്കാഴിചൂടും മഹിപ്പാലനം ചെയ്യുവാൻ ആധരാലിങ്ങൊരു ബാലകൻ വേണമെന്നാമോധമോടെ മുകുന്ദനെ കേള്പ്പിച്ചുവെന്നും" ചുഴലി ഭഗവതിയുടെ ഈ അപേക്ഷ അനുസരിച്ചാണ് മാങ്ങാട്ട് തറയിൽ ദിവ്യ വംശത്തിൽ അതായതു തീയ്യ സമുദായത്തിൽ ഒരു കുമാരൻ വന്നു പിറന്നു എന്നുള്ള സങ്ക്ൽപ്പം കഥയ്ക്ക് ദിവ്യ പരിവേഷം അണിയുന്നു. ധരയിൽ വാഴും മനുഷ്യർക്ക് പുത്രനായി മഹാക്കാളിതന്‍റെ തിരുമകൻ അല്ലയോ എന്ന തോറ്റം പാട്ടിലെ വരികൾ ആ ദിവ്യത്വം വ്യക്തമാക്കുന്നു. മകം നാൾ പിറന്ന അവനു മന്ദപ്പന്‍ എന്ന് എന്ന് പേരിട്ടു, പ്രായപ്പൂർത്തിയാവുംബോഴേക്കും മന്ദപ്പന്‍ ആയുധ വിദ്യയും അക്ഷര വിദ്യയും പടിച്ചുറച്ചു. കൂട്ടുകാരുമൊന്നിച്ചു ഒറ്റയും കുറിയും എയ്തു കളിക്കുക എന്നതാണ് മന്ദപ്പന്‍റെ വിനോദം ഒരു നാൾ ഉച്ചയ്ക്ക് പാലും ചോറും ഉണ്ണുവാൻ വീട്ടിൽ ചെന്നപ്പോൾ പണിപ്പലതും പഠിക്കണം എന്ന് പിതാവ് ഗുണദോഷിച്ചു അപ്പോൾ പണിയെടുക്കാൻ പറ്റില്ല എന്ന മന്ദപ്പന്‍റെ മറുപൊടി പിതാവിനെ അരിശപ്പെടുത്തി അവനു വീട്ടിൽ ചോറു വിലക്കപെട്ടു പിറ്റെന്നാൾ അവൻ കുളിച്ചുവന്നു ചോറിനു മുന്നിൽ ഇരുന്നപ്പോൾ അമ്മയിൽ നിന്നും ആ വിവരം അറിഞ്ഞു എങ്കിലും അമ്മ ചോറ് കൊടുക്കുന്നു ഇതു കണ്ടുകൊണ്ടു പിതാവ് പ്രവേശിക്കുകയാണ് കുപിതനായ അയാൾ പുറത്തു ചെന്തെങ്കിനോടു ചാർത്തി വെച്ച മന്ദപ്പന്‍റെ വില്ലെടുത്തു ചവിട്ടി പൊളിച്ചു. ആയുധം പോവതും ആയുസ് പോവതും ഒപ്പമായി കരുതിയ ആ വില്ലാളി വീരൻ എന്നന്നേക്കുമായി വീടുവിട്ടിറങ്ങിപ്പോയി മന്ദപ്പന്‍ നേരെ ചെന്നത് ചങ്ങാതികളുടെ സമീപതേക്കായിരുന്നു ചങ്ങാതിമാർ നാലു പേര് കുടകിലേക്ക് കാളവണ്ടിയിൽ കച്ചവടത്തിന് പോകാനുള്ള ഭാവമാണ് പിതാവിന്‍റെ സമ്മതമില്ലാതെ ഇറങ്ങി തിരിച്ച മന്ദപ്പനും അവരോടപ്പം പോകുവാൻ ഒരുങ്ങി ചങ്ങാതിമാരകട്ടെ മന്ദപ്പനെ ചതിക്കാൻ ആണ് ആലോചിച്ചത് മാങ്ങാട്ട് നെടിയകാഞ്ഞിരത്തിന്‍റെ ചുവട്ടിൽ അവരെല്ലാവരും ഇരുന്നു റാക്കും കറിയും കണക്കിലധികം മന്ദപ്പനു കൊടുത്തതിനാൽ അവൻ ഉറങ്ങി പോയി അങ്ങനെ അവനെ കൂട്ടാതെ ചങ്ങാതിമാർ യാത്രയായി മന്ദപ്പന്‍ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ ചങ്ങാതിമാർ തന്നെ ചതിച്ചതായി മനസ്സിലായി ഏതായാലും ഇനി നാട്ടിലേക്കു മടങ്ങി പോവില്ലെന്ന് അവൻ തീരുമാനിച്ചു രക്ഷിക്കേണം ചുഴലി ഭഗവതി തമ്പുരാട്ടിയമ്മേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് മന്ദപ്പന്‍ കംബവലിയും മൂരിച്ചുവടും നോക്കി യാത്രയായി മന്ദപ്പനു വഴി തെറ്റുന്നു അവൻ അന്ജരമനയ്ക്കൽ വാഴുന്നവരെ ചെന്ന് കാണുകയുണ്ടായി വാഴുന്നവരോട് വെള്ളം വാങ്ങിക്കുടിച്ച് വീണ്ടും നടന്നു പൊടിക്കളം കഴിഞ്ഞു വണ്ണായി കടവിന് ചെല്ലുമ്പോൾ ചങ്ങായിമാർ അവിടിരുന്നു അവിലും അരിപ്പൊടിയും ഭക്ഷിക്കുകയാണ് അതിൽ പങ്കുകൊള്ളാൻ ചങ്ങാതിമാർ മന്ദപ്പനെ ക്ഷണിച്ചു എന്നാൽ മന്ദപ്പനാകട്ടെ "എനിക്ക് നിങ്ങളുടെ അവിലും അരിപ്പൊടിയും വേണ്ടായെടോ ചങ്ങാതിത്വം മാങ്ങട്ടിൽനിന്നും മറന്നീനെടോ നിങ്ങൾ എനിക്ക് വിഷം തരാൻ മടിച്ചവരല്ല" എന്ന് പറഞ്ഞു തന്‍റെ കൈയ്യിലുള്ള മാറാപ്പു അഴിച്ചു ഇളനീര് എടുത്തു കുടിച്ചു തേങ്ങ കൊടുത്തു ചുംഗികളോട് അരി വാങ്ങി പാകം ചെയ്തു ഭക്ഷിക്കുകയും ചെയ്തു ചങ്ങാതിമാരും മന്ദപ്പനും വീണ്ടും യാത്ര ആരംഭിച്ചു. അവരെല്ലാം കുടകുമല കഴിഞ്ഞു വെല്ലാർകുളം വയലിൽ എത്തിച്ചേർന്നു മന്ദപ്പൻ ചങ്ങാതിമാരോട് തല്ക്കാലം യാത്ര പറഞ്ഞു പിരിഞ്ഞു. അവൻ കതിവനൂർ ഉള്ള അമ്മാവന്‍റെ വീട്ടിലെത്തി. മന്ദപ്പൻ അമ്മാവനോടൊപ്പം അവിടെ താമസമാക്കി അമ്മാവന്‍റെ സ്വത്തിൽ നിന്നും പകുതി ഭാഗം അവനു ലഭിച്ചു മന്ദപ്പൻ ആ കൃഷിഭൂമിയെല്ലാം ഫലപൂയിഷ്ടം ആക്കിത്തീർത്തു മലനാട്ടിൽ നിന്നും ഒരു ചേകുവൻ വന്നു കതിവനൂരിലെ നിലവും ഫലവും കുളിർപ്പിച്ചതിൽ മുത്താർമുടി കുടകർക്ക് അസൂയ ജനിച്ചുവത്രെ അമ്മായിയായ കതിവനൂരമ്മ പറഞ്ഞത് പ്രകാരം മന്ദപ്പൻ എള്ള് വാങ്ങി ആട്ടി എണ്ണ വിലക്കുവാൻ ഇറങ്ങി കുടകർ മല മൊത്തം എണ്ണ വിറ്റു, അവൻ വേലാർക്കോട്ടു പുഴയരികിൽ കൂടി മടങ്ങുകയാണ് അപ്പോൾ പുഴയിലിറങ്ങി കുളിക്കുന്ന ചെമ്മരത്തിയെ കണ്ടുമുട്ടുന്നു വെള്ളം കുടിക്കാൻ എന്ന വ്യാജേന അവളുടെ വീട്ടിൽ ചെന്നു വർത്തമാനം പറഞ്ഞിരുന്നു. അവളെ വിവാഹം കഴിക്കണം എന്ന ആഗ്രഹം അവൻ തുറന്നു പറഞ്ഞു. ആ ബന്ധം അമ്മാവനും അമ്മായിക്കും ഇഷ്ടം ആയിരുന്നില്ല എങ്കിലും മരുമകന്റെ അഭിലാഷത്തിനു തടസ്സമായി നിന്നില്ല വിവാഹത്തിൽ പങ്കു കൊള്ളാൻ അവരും പോയി, കതിവനൂരമ്മ ചെമ്മരത്തിയെ വിളിച്ച് " കേൾപ്പതുണ്ടോ നീ മകളെ ചെമ്മരത്തി പെറ്റിട്ടെനിക്കു പത്തും പലതും മക്കളില്ല പെറ്റത് കണക്കെ പോറ്റിനു ഞാൻ എന്റെ മന്ദപ്പന പൈച്ചാൽ അവനു പൈദാഹമൊട്ടും പൊർത്ത്കൂടാ വീട്ടിൽ കലഹം ഭവിക്കല്ലെ ചെമ്മരത്തി " എന്ന് ഉപദേശിക്കുകയുണ്ടായി വിവാഹ ശേഷം മന്ദപ്പൻ വേലാർക്കോട്ടു തന്നെ താമസമാക്കി എണ്ണ വ്യാപാരം വീണ്ടും ആരംഭിച്ചു. ഒരു ദിവസം എണ്ണ മാറി പണവും കൊണ്ട് വരുമ്പോൾ സന്ധ്യയായതിനാൽ വേലാർക്കോട്ടു എത്തുവാൻ കഴിഞ്ഞില്ല പിറ്റേന്ന് രാവിലെ വന്ന ഭർത്താവിനെ ചെമ്മരത്തി ആദരിച്ചില്ല, പാലുതായേ ചോറുതായേ ചെമ്മരത്തി എന്ന് മന്ദപ്പൻ അവശ്യപെട്ടപ്പോൾ പാലിനു പകരം ചോരയും ചോറിനു പകരം തലച്ചോറെടുത്തു ഉണ്ണാൻ ആണ് അവളുടെ മറുപൊടി. ഒടുവിലവൾ ചോറും കറിയും ഒരുക്കി മന്ദപ്പൻ ഉണ്ണാൻ ഇരുന്നു. തല നാരും കല്ലും ചോറിൽ കാണപ്പെട്ടു ചോറുരുള മുറിയുകയും ചെയ്തു, അന്നം മുറിഞ്ഞാൽ എന്തടയാളം ചെമ്മരത്തി എന്ന് മന്ദപ്പൻ ചോദിച്ചതിനു അന്നം മുറിഞ്ഞാൽ ആയുസിനു മുറി ഉണ്ടാകും എന്നാണ് ചെമ്മരത്തി പറഞ്ഞത് അപ്പോൾ അതാ മുത്താർമുടി കൊടകരുടെ പടവിളി കേൾക്കുന്നു.
“കുടകുമലയിലെ കണ്ണേറാത്താഴ്വരയിൽ
കളരികലേഴും കീഴടങ്ങിനിന്നു
ഏഴാഴികളും പതിനേഴുമലയും
കതിവനൂർ വീരനേ എതിരേറ്റു നിന്നു”
പടവിളി കേട്ടാൽ ചോറ് ഉണ്ണുന്നത് യോഗ്യമല്ല. മന്ദപ്പൻ ആയുധം എടുത്തു പുറപ്പെട്ടു ദുർനിമിത്തങ്ങൾ പലതും കാണപ്പെട്ടു പക്ഷെ അവൻ മടങ്ങിയില്ല മന്ദപ്പൻ മുത്താർമുടി കൊടകരുമായി അംഗം വെട്ടി അവർ പരാജയപെട്ടു. പക്ഷെ മന്ദപ്പന്‍റെ പീടമോതിരവും ചെറു വിരലും കാണാനില്ല ഈ സ്ഥിതിയിൽ മടങ്ങിപോകാൻ ഇഷ്ടപെട്ടില്ല, ഭാര്യയായ ചെമ്മരത്തിയുടെ പരിഹാസത്തിനു പാത്രമാകുന്നതിനേക്കാൾ സ്വയം പടയിൽ ചെന്ന് മരണം വരിക്കുന്നതാണ് ഉത്തമം എന്ന് മന്ദപ്പൻ ഉറച്ചു. അവൻ പടക്കളത്തിൽ എത്തിയപ്പോൾ ഒളിച്ചുനിന്ന കുടകരുടെ പട കുതിച്ചു വന്നു ശരം എയ്തു ആ പരാക്രമിയുടെ ശരീരം കഷ്ണം കഷ്ണം ആക്കി. ഭർത്താവിന്‍റെ വരവ് പ്രതീഷിച്ചിരുന്ന ചെമ്മരത്തി മന്ദപ്പന്‍റെ ചെറുവിരൽ കതളി വാഴമേൽ വന്നു വീണത് കണ്ടു ഭർതാവിന് ആപത്തു സംഭവിച്ചിട്ടുണ്ടെന്ന് കരുതി അവൾ വേഗത്തിൽ മുണ്ട് എടുത്തുടുത്തു പുറപ്പെട്ടു. മന്ദപ്പന്‍റെ മരണം അമ്മാവനും അറിഞ്ഞു, അദ്ധ്യേഹവും മകനായ അനനുക്കനും ഓടിയെത്തി. മുണ്ടമേലും കൈതമേലും ചിതറിക്കിടക്കുന്ന മാംസകഷ്ണങ്ങൾ എല്ലാം എടുത്തു ഒപ്പിച്ചു വെച്ചു. ചുഴലി ഭഗവതിയുടെ തിരുവുള്ളത്താൽ കാറ്റടിച്ചു മരക്കൊമ്പ് തകർന്നു വീണു അങ്ങനെ ചിത ഒരുക്കി മന്ദപ്പനെ ദഹിപ്പിച്ചു പിരിയാറായി. അപ്പോൾ അകാശത്ത് ഒരു വെള്ളി നക്ഷത്രം കാണുന്നു എന്ന് ചെമ്മരത്തി പറഞ്ഞു എല്ലാവരും ആകാശതേക്ക് നോക്കവെ പതിവ്രത രത്നമായ ചെമ്മരത്തി ഭാരതാവിന്‍റെ ചിതയിൽ ചാടി ആത്മാഹുതി ചെയ്തു ശവ സംസ്ക്കാരം കഴിഞ്ഞു എല്ലാവരും വന്ഥാർമുടി ആറ്റിൽ ഇറങ്ങി കുളിക്കുകയാണ്. അപ്പോൾ ദൈവ കരുആയി മാറിയ മന്ദപ്പനും ചെമ്മരത്തിയും താഴെ കടവിൽ നിന്നും കുളിക്കുന്നത് കണ്ടുവത്രെ ഓടി ചെന്ന് നോക്കിയപ്പോൾ കല്ലും കടവും പുല്ലും ഭുമിയും നനഞ്ഞതല്ലതെ അവരെ കാണുവാൻ കഴിഞ്ഞില്ല, എല്ലാവരും കതിവനൂരേക്ക് മടങ്ങി പീട മോതിരം അണിഞ്ഞ ചെറുവിരൽ ചെന്ന് വീണ തേൻ കതളി വാഴ വിറച്ചു തുടങ്ങി, അനനുക്കൻ അത് ചെന്ന് തൊട്ടപ്പോൾ അവന്‍റെ മേൽ മന്ദപ്പന്‍റെ ചൈതന്യം ആവേശിച്ചു വെളിപെട്ടു " മരിച്ചിനെന്നു ഭാവിക്കേണ്ട നിങ്ങൾ എന്‍റെ നേരമ്മാവ മരിച്ചിനിന്നിട്ടേഴും പതിമൂന്നും വേണ്ടെനിക്ക് അകത്തൊരു അകപൂജ പുറത്തൊരു പെരുങ്കളിയാട്ടം വാർക്കോഴി മദു കലശം കട്ടിയപ്പം കരിംകലശം പുറത്തു ചങ്ങാതികൾക്കും കൊടുത്താൽ മതി " എന്നീപ്രകാരം അരുളപ്പാടുണ്ടായി അതനുസരിച്ച് വസുവനകനലാടിയെ വരുത്തി കോലം കെട്ടിയാടാൻ തീരുമാനിച്ചു. തെയ്യം കെട്ടി പുറപ്പെട്ടു കതിവനൂർ നേരമ്മവന്‍റെ മുന്നിൽ ചെന്ന് നിന്നപ്പോൾ ആ അമ്മാവൻ അരിയിട്ടു കതിവനൂരെ കതിവനൂർവീര എന്ന് പേര് വിളിച്ചു. മന്ദപ്പന്‍റെ വീര സ്മരണയ്ക്ക് വേണ്ടി കെട്ടിയാടുന്ന തെയ്യമാണ് കതിവനൂർ വീരൻ.
വാക്കോട്ടു തണ്ടയാൻ, കല്ലിങ്കീൽ തണ്ടയാൻ, പുന്നക്കീൽ തണ്ടയാൻ, ആമേരി തണ്ടയാൻ എന്നീ നാലു തണ്ടയാൻ മാർ കതിവനൂർ വീട്ടിന്‍റെ താഴേക്കൂടി രണ്ടു കാളകളെ തെളിച്ചു പോവുകയാണ് കതിവനൂർ വീരന്‍റെ തോറ്റം തകൃതിയായി നടക്കുന്ന സമയം, അത്ര ബലവീര്യമുള്ള ദൈവമാണെങ്കിൽ ആമേരി തണ്ടയാത്തി തുറന്നഴിച്ചിളക്കിയ മുതുകത്തു പേർ കൊള്ളാത്ത മൂരിക്കിടാങ്ങളുടെ മുതുകത്തു പേർ കൊള്ളിച്ചു തന്നാൽ അകത്തട്ടിലും തിരുമുടിക്കും അരിവിളയാടി ആമേരി വീട്ടിലേക്കു ആമേരി വീരൻ എന്ന് പേര് കൊള്ളുമെന്ന് അവർ പ്രാർത്ഥിച്ചു അവരുടെ പ്രാർത്ഥന പ്രകാരമത്രെ കതിവനൂർ വീരൻ ദൈവം മലനാട്ടിലേക്കു ഇറങ്ങിയത് മന്ദപ്പന്‍റെ ആത്മ സുഹൃത്തായ അനനുക്കന്‍റെ ഓര്മ്മയ്ക്കായി അനനുക്കന്‍റെ കോലവും കെട്ടിയാടാറുണ്ട്, ചെമ്മരത്തിയുടെ കോലം കെട്ടിയടാറില്ല എങ്കിലും വാഴ പോള കൊണ്ടുള്ള ഒരു പീഠം ചെമ്മരത്തി തറ എന്ന പേരിൽ അലങ്കരിച്ചു വെക്കാറുണ്ട്
Comments
Post a Comment