Posts

Showing posts from 2020

Kakkara Bhagavathy | കക്കര ഭഗവതി

Image
കക്കര ഭഗവതി പല നാടുകളില്‍ പല പേരുകളില്‍ അറിയപ്പെടുന്ന ഉഗ്ര മൂര്‍ത്തിയായ ഈ ദേവത ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ പിറവിയെടുത്ത അഗ്നി ദേവതയാണ് കൊടുംകാളിയായ ഈ ഭഗവതി. ആരൂഡം കല്‍കുറ കാവ് എന്ന കക്കര കാവാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂന്തോട്ടം, കാളകാട് എന്നീ മാന്ത്രിക ഇല്ലങ്ങളുമായി ദേവിക്ക് ബന്ധമുണ്ടെന്നു കരുതപ്പെടുന്നു. ദേവിയുടെ ചൈതന്യം കുടി കൊള്ളുന്ന വാള്‍ ഒരിക്കല്‍ കാളകാട്ടു നമ്പൂതിരി പുഴയിലെറിഞ്ഞുവെന്നും ഒഴുകി വന്ന വാള്‍ പൂന്തോട്ടം എടുത്ത് തന്റെ ഇല്ലത്ത് പ്രതിഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ദാരികാസുര വധം കഴിഞു ദേവി മാന്ത്രികനായ കാളകാട്ടു തന്ത്രിയുടെ മന്ത്രമൂര്‍ത്തിയായി. ഒരു നാള്‍ തൊട്ടിലില്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ ‘ഇതിന്റെ കരച്ചില്‍ നിര്‍ത്താന്‍ ആരുമില്ലേ’ എന്ന് കയര്‍ത്തപ്പോള്‍ ദേവി കുഞ്ഞിനെ കൊന്നുവത്രേ. ഇതറിഞ്ഞ കാളകാടര്‍ ഭഗവതിയുടെ മുദ്രയായ വെള്ളിവാള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഒഴുകിയെത്തിയ വെള്ളിവാള്‍ പൂന്തോട്ടം നമ്പൂതിരി ഭക്തിപൂര്‍വ്വം കയ്യേറ്റു കാവില്‍ പ്രതിഷ്ടിച്ചു. കക്കര കാവില്‍ പ്രതിഷ്ടിച്ചത് കൊണ്ട് കക്കര ഭഗവതിയായി. രൌദ്രമൂര്‍ത്തിയായ ഈ രണദേവത പഴങ്കഥ പാടുന്നതെങ്ങിനെയെന്നു നോക്ക

Kathivanoor Veeran | കതിവനൂർ വീരൻ

കതിവനൂർ വീരൻ ഗ്രാമീണ സംസ്ക്രിതിയിൽ വിരിജ്ഞ വർണ്ണ മനോഹരങ്ങളായ പൂങ്ക്കുലകൾ ആണ് പുരാവൃത്തങ്ങൾ സ്വാന്തനമായി വഴികാട്ടിയായി അവ നമ്മുടെ ജീവിതത്തിനു തുണയേകുന്നു. പുരാവൃത്തങ്ങളിൽ ഉറഞ്ഞു വന്ന തെയ്യക്കോലങ്ങൾ നമ്മുടെ നാടിന്‍റെ അദ്ധ്യാത്മിക ഭൌതിക തലങ്ങളിലെ ചാലക ശക്തികളായത്‌ അങ്ങനെയാണ്. തോറ്റം പാട്ടിലെ വീരാവതാരങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്നതാണ് കതിവനൂർ വീരൻ അഥവാ മാങ്ങാട്ട് മന്ദപ്പന്‍റെ തോറ്റം പാട്ട്, ഒരു ധീര യോദ്ധാവിന്‍റെ വികാരോജ്വലവും സാഹസ്സ പൂർണ്ണവുമായ ജീവിത കഥയാണ് അത് അക്യാനം ചെയ്യുന്നത്. കതിവനൂര്‍ വീരനായ മന്ദപ്പന്‍ ജനിച്ചത്‌ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മാങ്ങാട്ട് ദേശത്തായിരുന്നു, മേത്തള്ളി ഇല്ലത്ത് കുമരച്ചന്‍റെയും പരക്കയില്ലത്ത്‌ ചക്കിയമ്മയുടെയും മകനായിട്ടായിരുന്നു മന്ദപ്പന്‍ പിറന്നു വീണത്‌. ആ ദമ്പതികൾ സന്തതികൾ ഉണ്ടാവാൻ ചുഴലി ഭഗവതിയെ വളരെ നാൾ ഭജിച്ചതിന്‍റെ ഫലമായിരുന്നു പുത്ര ലബ്ദി ഭൂമിയിലെ അസുരപ്പടയെ നശിപ്പിക്കാൻ ഒരു ഗന്ധർവൻ മനുഷ്യാവതാരം എടുത്തതാണെന്ന് ഒരു സ്തുതിയിൽ വിവരിക്കുന്നുണ്ട്. "ആഴിമാതാവാം ചുഴലി ഭഗവതിക്കാഴിചൂടും മഹിപ്പാലനം ചെയ്യുവാൻ ആധരാലിങ്ങൊരു ബാലകൻ വേണമെന്നാമോധമോടെ മുകു

Moovalamkuzhi Chamundi | മുവാളം കുഴി ചാമുണ്ഡി

മുവാളം കുഴി ചാമുണ്ഡി ഐതിഹ്യം തുടങ്ങുന്നത് തുളുനാട്ടിലെ മന്ത്രദ്രഷ്ടാക്കളായ രണ്ട് തന്ത്രികുടുംബങ്ങളായ ഉളിയത്ത് അരവത്ത് ഇവരുടെ വ്യക്തി വിദ്വേഷത്താല്‍ രണ്ട് തന്ത്രിമാരും മാത്സര്യം പുണ്ട് തങ്ങളുടെ മന്ത്രമൂര്‍ത്തികളെ കൊണ്ട് പരസ്പരം തീഷ്ണമായി ഏറ്റുമുട്ടുകയും തൊടുന്തട്ട ചാമുണ്ഡിയെന്ന ഘോര മൂര്‍ത്തിയെ ആവാഹിച്ചു സംഹാര രുദ്രയാക്കി എടമന തന്ത്രി ഉളിയത്ത് തന്ത്രിക്ക് എതിരെ പ്രയോഗിക്കുകയും ചെയ്തു. ഉളിയത്ത് തന്ത്രി ഘോര മൂര്‍ത്തിയെ പെട്ടെന്ന് കൈയില്‍ കിട്ടിയ അരക്ക് കല്ലിലേക്ക് ആവാഹിച്ചു കുടിയിരുത്തി പൂവും നീരും കൊടുത്തു പൂജാദികളാല്‍ പ്രീതിയാക്കി തന്റെ ഇല്ലത്തിന്‌ മുന്‍വശത്തുള്ള ഇത്തിത്തറയില്‍ പ്രതിഷ്ഠിച്ചു. ഇത്തിത്തറ ചാമുണ്ഡി എന്ന പേരില്‍ ഈ ശക്തിയെ ഉളിയത്ത് ഇന്നും ആരാധിച്ചുവരുന്നു. പ്രതികാരചിന്തയില്‍ കോപിഷ്ഠനായ ഉളിയത്ത് തന്ത്രി വീര്‍ണാളു (വീരനാവുക) എന്നറിയപ്പെടുന്ന ശക്തിയെ ആവാഹിച്ചു എടമന തന്ത്രിക്ക് നേരെ പ്രയോഗിക്കുകയും എടമന തന്ത്രി ഈ ശക്തിയെ ഇളനീര്‍ തൊണ്ടില്‍ ആവാഹിച്ചു ചാമുണ്ഡികുതിര്‍ എന്ന്‍ പില്ക്കാലത്ത് അറിയപ്പെടുന്ന സ്ഥലത്ത് സ്ഥാപനം ചെയ്യുകയും വളരെ പെട്ടെന്ന്‍ ഇളനീര്‍ തൊണ്ടില്‍ നിന്നും മോചിതയായി

Puli Daivangal | പുലിദൈവങ്ങൾ

പുലിദൈവങ്ങൾ   ശിവൻ പുലിക്കണ്ടനായും പാർവ്വതി പുലിക്കരിങ്കാളിയുമായി പുലിരൂപം പൂണ്ട്‌ കാട്ടിൽ രതി ക്രീഡകളാടി. പെൺപുലി താതനാർ കല്ലിന്റെ തായ്മടയിൽ  അഞ്ചു പുലിക്കിടാങ്ങളെ പ്രസവിച്ചു. കണ്ടപ്പുലി, കാളപ്പുലി, മാരപ്പുലി, പുലിയൂർ കണ്ണൻ, പുലിമാരുതൻ എന്നീ അഞ്ചു പുലിക്കിടാങ്ങളാണു പുലിദൈവങ്ങൾ ഐവർ..പെൺ കുഞ്ഞ്‌ വേണം എന്ന ആഗ്രഹത്താൽ പുലിക്കരിങ്കാളി പെറ്റ ഇളയ പുലിയാണു പുലിയൂർ കാളി.  ഇര തേടിയിറങ്ങിയ പുലിക്കിടാങ്ങൾ കുറുമ്പ്രനാട്ട്‌ സ്വരൂപം മുപ്പത്താറു കാതം നാട്ടിന്റെ ഉടയവനായ കുറുമ്പ്രാന്തിരി വാണവരുടെ കാലിയാലക്കലെത്തി. ആലയിൽക്കയറി പശുക്കളെ ഭക്ഷിച്ച്‌ പുലർച്ചക്ക്‌ മുൻപ്‌ കാട്ടിലേക്ക്‌ മടങ്ങി. നടുക്കുന്ന കാഴ്ച്ച കണ്ട കുറുമ്പ്രാന്തിരി വീരനായ കരിന്തിരി നായരെ ആലയുടെ കാവലാളാക്കി. ആലയ്ക്ക്‌ സമീപം ഒളി ചമച്ച നായർ അമ്പും വില്ലുമായി കാത്തിരുന്നു. പാതിരാവോടെ പുലിക്കൂട്ടമെത്തി. അമ്പെടുത്ത്‌ വില്ലിൽ ചേർക്കും മുൻപേ കണ്ടപ്പുലി ഒളിപ്പുറത്ത്‌ തുള്ളി വീണു. കൂടെച്ചാടിയ കാളപ്പുലി അമ്പും വില്ലും തട്ടിക്കളഞ്ഞു. പുലി മാന്തിപ്പൊളിച്ച നായരുടെ രൂപമാണു കുറുമ്പ്രാന്തിരി രാവിലെ കണ്ടത്‌. പുലികളല്ല പുലിരൂപം പൂണ്ട ദൈവങ്ങളാണെന്നു സ്വപ്ന ദർ

Angakulangara Bhagavathy | അങ്കക്കുളങ്ങര ഭഗവതി

അങ്കക്കുളങ്ങര ഭഗവതി  (പടുവളത്തിൽ മൂവർ പരദേവതമാരിൽ ഒരാൾ )  പേര് പോലെ തന്നെ രണ ദേവതയാണ് അങ്കക്കുളങ്ങര ഭഗവതി .ഈ തെയ്യത്തിന് രണ്ടു ഐതിഹ്യങ്ങൾ കേട്ട് വരുന്നുണ്ട്.അല്ലോഹൻ എന്ന ദുഷ്പ്രഭുവിനെ വധിക്കാനായിട്ട് രയരമംഗലത്തമ്മയുടെ മൂന്നാം തൃക്കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഉഗ്ര ദേവതയാണ് എന്ന ഐതിഹ്യം ആണ് ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളത്. മറ്റൊന്ന് ദേവാസുര യുദ്ധ സമയത്ത് അസുരരെ നിഗ്രഹിക്കാൻ ആയിട്ട് രുധിരപ്പുഴയിൽ നിന്നും ഉണ്ടായ ദേവതയാണെന്നാണ്. " പണ്ടുള്ള മരകൾ അസുരാദികൾ പടപോരുമ്പോൾ ആയോരുധിരത്തിൽ പൊടിച്ചെഴുന്നുടയ മൂർത്തി " എന്ന് തോറ്റത്തിൽ പരാമർശിക്കുന്നുണ്ട്. പടുവളത്തിനും രയരമംഗലത്തിനും ഇടയിൽ ഉള്ള അങ്കക്കുളത്തിന്റെ കരയിൽ പടപ്പുറപ്പാട് നടത്തിയതിനാൽ അങ്കക്കുളങ്ങര ഭഗവതി എന്ന പേര് കൊണ്ടു .അമ്മയും നായനാരുമായ രയരമംഗലത്തമ്മയുടെ ആജ്ഞ പ്രകാരം യുദ്ധം ചെയ്ത് അള്ളോഹനെ വധിച്ച ഭഗവതി അടങ്ങാത്ത അരിശത്തോടെ രയരമംഗലം വടക്കേം വാതിലിൽ കൈയെടുത്തു.അവിടെ നിന്ന് രയരമംഗലത്തമ്മ കല്പിച്ച പ്രകാരം മഞ്ഞത്തൂർ കാവിൽ ശേഷിപ്പെട്ടു.മകളുടെ കോപം ശമിപ്പിക്കാനായി വിഷ്ണുമൂർത്തിയെയും രക്തചാമുണ്ഡിയെയും നിയോഗിച്ചു .എന്നാൽ കോപത്ത

Padakkathi Bhagavathy | പടക്കത്തി ഭഗവതി

പടക്കത്തി  ഭഗവതി  ശ്രീപാൽക്കടലിന്റെ നടുവിലെ വെള്ളിശംഖിന്റെ അരികിലെ വെള്ളിമാൻ കല്ലിൽ ഏഴുതളിരുള്ള ഈഴൊകരിമ്പനയുണ്ട യിരുന്നു.അതിന്റെ ഏഴാമതെ തളിരിൽ ഏഴുപൊന്മുട്ടകളിൽ ആറും വീണുടഞ്ഞ് ആണ്മക്കളും ഏഴാമത്തെ മുട്ടവിരിഞ്ഞ് ഒരു ദേവകന്യാവും പിറന്നു.കൈ മെയ് വളർന്ന കന്യാവിനു മെയ് തിരണ്ടു.അവളുടെ തിരണ്ടു കല്യാണത്തിനു കറിവെക്കാൻ ആറാങ്ങളമാരും കറിയൂർ കല്വളവിൽ മാനെയ്യാൻ പൊയി.എയ്ത മാനിന്റെ അവകാശത്തെ ചൊല്ലി ആറാങ്ങളമാരെയും അവരുടെ മച്ചുനിയന്മാർ കൊന്നു.ശോകകോപാർത്തയായ ദേവകന്യാവ് ദൈക്കുച്ചിലിൽ തപസ്സിരുന്ന് ദേവേന്ദ്രന്റെ വെള്ളാനത്തുമ്പിക്കൈ സ്വന്തമാക്കി രണദേവതയായി മാറിയദേവി ദേവേന്ദ്ര തണ്ടാത്തിയിൽ നിന്നും ചാണകക്കലവും മാച്ചിയും പിടിച്ചു വാങ്ങി വഴിനീളെ നിന്നായി 18 ആയുധങ്ങൾ കൈക്കൊണ്ടു.തുളു അരചനോട് പടപൊരുതി തുളുത്താടിയും തുളുമീശയും തന്റെ മുഖകാന്തിയാക്കി.കോലനന്മല നാടുകാണാൻ അഗ്രഹം പൂണ്ട ദേവി വിശ്വകർമ്മാവിനോ ടറിയിച്ച് മരക്കലം തീർത്ത് എടത്തൂർ കടപ്പുറം വന്നണഞ്ഞ് നിലയംകടവത്ത് പടിഞ്ഞാറ്റയിൽ സ്ഥാനം നേടി(നിലമംഗലം പടിഞ്ഞാറ്റ).തുടർന്ന് രാമവില്യം കഴകം,കാടംകോട് നെല്ലിക്കാൽ ഭഗവതി ക്ഷേത്രം,വടക്കൻ കൊവ്വൽ,മണ്ടൂർ പടിഞ്ഞാറ്റ എന്നിവിടങ്ങളിൽ