Kundora Chamundi | കുണ്ഡോറച്ചാമുണ്ഡി

 കുണ്ഡോറച്ചാമുണ്ഡി


ശ്രീമഹാദേവന്റെ മൂന്നാം തൃക്കണ്ണിൽ നിന്ന് ഉൽഭവിച്ച ചാമുണ്ഡി പരാക്രമിയായ ദാരികാസുരനെ വധിച്ചു അവതാരലക്ഷ്യം പൂർത്തീകരിച്ചു ഭൂമിയിലേക്കിറങ്ങി. നീരാടി ശുദ്ധി വരുത്താൻ കാവേരിയിൽ ഇറങ്ങിയ ദേവി, മറുകരയിൽ ഉള്ള കുണ്ടോറതന്ത്രിയുടെയും എട്ടില്ലം വാഴും തന്ത്രിയുടെയും ജപം മുടക്കി. ദേവിയെ ആവാഹിച്ചു ചെമ്പുകുടത്തിൽ ആക്കി കുണ്ടോറതന്ത്രി കുമ്പളനാട്ടിലേക്കു തിരിച്ചു. വഴിയരികിൽ വിശ്രമിക്കവെ, കരാളരൂപിയായ ദേവി കുടം പിളർന്നു പുറത്തിറങ്ങി. ഭയന്ന് വിറച്ചക്ക തന്ത്രി കരഞ്ഞു കൈകൂപ്പി. ഇരിക്കാൻ പീഠവും പിടിക്കാൻ ആയുധവും നൽകി ദേവിയെ കുടിയിരുത്തി. കുണ്ടോറതന്ത്രി കുണ്ടോറ നാട്ടിൽ കുടിയിരുത്തിയ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡിയായി.

Comments

Popular posts from this blog

Pulli Bhagavathy | പുള്ളി ഭഗവതി

Manjalamma | മാഞ്ഞാളമ്മ