Popular posts from this blog
Pulli Bhagavathy | പുള്ളി ഭഗവതി
പുള്ളി ഭഗവതി അപൂർവ്വങ്ങളായിട്ടുള്ള കോലസ്വരൂപങ്ങൾ കരിവെള്ളൂർ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .പായത്ത് ഒൻപതാളിൽപെട്ട അതി ശക്തിശാലിയായ ഒരു ഉഗ്രമൂർത്തിയാണ് പുള്ളിഭഗവതി .വളരെച്ചുരുക്കം സ്ഥലങ്ങളിൽ മാത്രംകെട്ടിയാടുന്ന ഒരു തെയ്യം കാളിയാർ മടയിൽ പിറവികൊണ്ട മൂർത്തി ചേടക വാളുമായി വെള്ളാട്ട് ദൈവത്താറെ കാണാൻ ഇറങ്ങി .ഉഗ്രഭാവത്തിൽ ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പുള്ളിഭഗവതി .എന്തിനാണ് വന്നതെന്ന് ദൈവത്താർ ചോദിച്ചു .മനുഷ്യരെ ഭക്ഷിപ്പാനോ രക്ഷിക്കാനോ ? .ഭക്ഷിപ്പാൻ എന്ന മറുമൊഴി ഭഗവതിയും നൽകി .കോപാകുലനായ ദൈവത്താർ പുള്ളി ഭഗവതിയുടെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു പറഞ്ഞയച്ചു .ഇപ്പോൾ കോലസ്വരൂപത്തിൽ പൊയ്കണ്ണു വെയ്ക്കുവാൻ ഉണ്ടായ സാഹചര്യവും ഇതാണ് . ജനവാസ മേഖലകളിലേക്ക് ഇറങ്ങിയ ഭഗവതി ആദ്യമായി കയ്യെടുത്തത് കാപ്പാട്ടു വളപ്പിൽ വീട്ടിൽ പള്ളിയറയിലാണ് .അവിടെ പെരുങ്കളിയാട്ട ദിവസങ്ങളിൽ കോലവും കല്പിച്ചു കൂടെ ചങ്ങാതിയായ ചങ്ങോലൻ തെയ്യവും.വെള്ളോറ ചീയം ചേരി തട്ടിനു മീത്തൽ ഈ രണ്ടു കോലങ്ങളും കെട്ടിയാടുന്നുണ്ട് . ഒരിക്കൽഅവിടെ തെയ്യം കാണാൻ പോയകൊടക്കാട്കൊട്ടേൻ വീട്ടിലെ...
Manjalamma | മാഞ്ഞാളമ്മ
മാഞ്ഞാളമ്മ (മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭാഗവതി ) സുദീർഘമായുള്ള തോറ്റം പാട്ടുകളോ മറ്റു അനുബന്ധ ചടങ്ങുകളോ കൂടുതൽ പ്രാചാരത്തിൽ ഇല്ലാത്ത ഒരു അമ്മ ഭഗവതി കോലം ആണ് മാഞ്ഞാളമ്മ തെയ്യാട്ടത്തിൽ മാഞ്ഞാളമ്മ /മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭഗവതി എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഭഗവതിയുടെ പുരാവൃത്തം സങ്കീർണത നിറഞ്ഞതാണെങ്കിലും അതിലെ മൂല സങ്കല്പവും ആരാധന പ്രാധാന്യവും വ്യക്തമാണ്... യോഗ മായ കണ്ണങ്ങാട്ട് ഭഗവതി , പഴശ്ശി ഭഗവതി എന്നീ സങ്കൽപം തന്നെ ആണ് മാഞ്ഞാളമ്മ. കൃഷ്ണ ഭഗവാന്റെ അവതാരപിറവി സമയത്ത് അമ്പാടിയിൽ പിറവി എടുത്ത യോഗ മായ ദേവി പിന്നീട് കമ്സനോട് ശ്രീകൃഷ്ണ ഭഗവാന്റെ അവതാരം ലക്ഷ്യം പറഞ്ഞു അങ്ങനെ കണ്ണനെ കാട്ടിയും കണ്ണന് കാട്ടിയ ദേവതയെ കണ്ണങ്ങാട്ടു ഭഗവതി എന്ന നാമദേയത്തിൽ അറിയപ്പെടാൻ തുടങ്ങി എന്നാണ് വിശ്വാസം ദേവിയുടെ തോറ്റം പാട്ടു, മുൻപോ സ്ഥാനം എന്നിവ കേൾക്കുമ്പോൾ, പരമശിവന്റെ പൊന്മകളായ ദേവി മഹാദേവന്റെ അനുഗ്രഹത്തോടെ ഭൂമിയിലേക്ക് തിരിച്ചു. ദേവി വലിയ സോമന് പെരുമല, ചെറിയ സോമന് പെരുമല, കൊക്ക ശിരസ്സ്, കോട ശിരസ്സ്. വൈരത്ത് പെരുമല, പഴശ്ശി പെരുമല എന്നിവ സന്ദർശിച...
Comments
Post a Comment