Pulli Bhagavathy | പുള്ളി ഭഗവതി

പുള്ളി ഭഗവതി




അപൂർവ്വങ്ങളായിട്ടുള്ള കോലസ്വരൂപങ്ങൾ കരിവെള്ളൂർ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .പായത്ത്‌ ഒൻപതാളിൽപെട്ട അതി ശക്തിശാലിയായ ഒരു ഉഗ്രമൂർത്തിയാണ് പുള്ളിഭഗവതി .വളരെച്ചുരുക്കം സ്ഥലങ്ങളിൽ മാത്രംകെട്ടിയാടുന്ന ഒരു തെയ്യം  
കാളിയാർ മടയിൽ പിറവികൊണ്ട മൂർത്തി ചേടക വാളുമായി വെള്ളാട്ട് ദൈവത്താറെ  കാണാൻ ഇറങ്ങി .ഉഗ്രഭാവത്തിൽ ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പുള്ളിഭഗവതി .എന്തിനാണ് വന്നതെന്ന് ദൈവത്താർ ചോദിച്ചു .മനുഷ്യരെ ഭക്ഷിപ്പാനോ രക്ഷിക്കാനോ ? .ഭക്ഷിപ്പാൻ എന്ന മറുമൊഴി ഭഗവതിയും നൽകി .കോപാകുലനായ ദൈവത്താർ പുള്ളി ഭഗവതിയുടെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു  പറഞ്ഞയച്ചു .ഇപ്പോൾ കോലസ്വരൂപത്തിൽ പൊയ്കണ്ണു വെയ്ക്കുവാൻ ഉണ്ടായ സാഹചര്യവും  ഇതാണ് .

ജനവാസ മേഖലകളിലേക്ക് ഇറങ്ങിയ ഭഗവതി ആദ്യമായി കയ്യെടുത്തത് കാപ്പാട്ടു  വളപ്പിൽ വീട്ടിൽ പള്ളിയറയിലാണ് .അവിടെ പെരുങ്കളിയാട്ട ദിവസങ്ങളിൽ കോലവും കല്പിച്ചു കൂടെ ചങ്ങാതിയായ ചങ്ങോലൻ   തെയ്യവും.വെള്ളോറ ചീയം ചേരി തട്ടിനു മീത്തൽ ഈ രണ്ടു കോലങ്ങളും കെട്ടിയാടുന്നുണ്ട് .
ഒരിക്കൽഅവിടെ തെയ്യം കാണാൻ പോയകൊടക്കാട്കൊട്ടേൻ വീട്ടിലെ    ഒരു ഭക്തയോടൊപ്പം കൊടക്കാട്കൊട്ടേൻ തറവാട്ടിലേക്ക് കയ്യെടുത്തു ശേഷിപ്പെട്ടു .സ്ഥാനവും പൂവും നീരും ഒക്കെ നൽകി  അവിടെ നിലനിർത്തി .
എല്ലാ വർഷവും ധനു മാസത്തിൽ ഇവിടെ പൂര്ണതയോടെ ഒരു മുഴു കോലമായി തെയ്യം കെട്ടിയാടിക്കുന്നു .വിരലുകളിലും അരയോടയിലും മുടിയിലും ഒരുപാട് അഗ്നി ആഭരണങ്ങൾ വെള്ളെകിർ പൊയ്ക്കണ്ണ് എന്നിവ രൂപത്തിന് ഭയാനകത വർധിപ്പിക്കുന്നു . പ്രത്യേക തരത്തിലുള്ള പുള്ളി കുത്തലാണ് മുഖത്ത്‌ .അത് കോലധാരി മറച്ച അണിയറയിൽ സ്വയം എഴുതണം എന്നത് മറ്റൊരു പ്രത്യേകതയാണ് .

പ്രത്യേക തരത്തിൽ അഗ്രം അരിഞ്ഞ മോതിര കെട്ടിട്ട വേറിട്ട തുളു ശൈലിയിലുള്ള ഒരു മുടിയാണ് തലയിൽ .ആചാരപ്പെട്ടമണക്കാടൻമാർ /വണ്ണാന്മാർ ആണ് ഇവിടെകോലം ധരിക്കുന്നത് . മുഴക്കോം തോളൂർ വീട്ടിലേക്കും കൊടക്കാട് നിന്നും ഭഗവതി എഴുന്നള്ളിയിട്ടുണ്ട് .അവിടെയും മണക്കാടൻമാർ ആണ് കോലം ധരിക്കേണ്ടത് .രൂപംകൊണ്ടും ഭാവം കൊണ്ടും ഭയാനകമാണ്പുള്ളി ഭഗവതിയുടെ പുറപ്പാട്  ഭയാനകത ഉളവാക്കുന്ന രൂപവും ചടങ്ങുമാണ് പുള്ളി ഭഗവതിക്ക് .

Comments

Popular posts from this blog

Manjalamma | മാഞ്ഞാളമ്മ