Moovalamkuzhi Chamundi | മുവാളം കുഴി ചാമുണ്ഡി
മുവാളം കുഴി ചാമുണ്ഡി ഐതിഹ്യം തുടങ്ങുന്നത് തുളുനാട്ടിലെ മന്ത്രദ്രഷ്ടാക്കളായ രണ്ട് തന്ത്രികുടുംബങ്ങളായ ഉളിയത്ത് അരവത്ത് ഇവരുടെ വ്യക്തി വിദ്വേഷത്താല്‍ രണ്ട് തന്ത്രിമാരും മാത്സര്യം പുണ്ട് തങ്ങളുടെ മന്ത്രമൂര്‍ത്തികളെ കൊണ്ട് പരസ്പരം തീഷ്ണമായി ഏറ്റുമുട്ടുകയും തൊടുന്തട്ട ചാമുണ്ഡിയെന്ന ഘോര മൂര്‍ത്തിയെ ആവാഹിച്ചു സംഹാര രുദ്രയാക്കി എടമന തന്ത്രി ഉളിയത്ത് തന്ത്രിക്ക് എതിരെ പ്രയോഗിക്കുകയും ചെയ്തു. ഉളിയത്ത് തന്ത്രി ഘോര മൂര്‍ത്തിയെ പെട്ടെന്ന് കൈയില്‍ കിട്ടിയ അരക്ക് കല്ലിലേക്ക് ആവാഹിച്ചു കുടിയിരുത്തി പൂവും നീരും കൊടുത്തു പൂജാദികളാല്‍ പ്രീതിയാക്കി തന്റെ ഇല്ലത്തിന് മുന്‍വശത്തുള്ള ഇത്തിത്തറയില്‍ പ്രതിഷ്ഠിച്ചു. ഇത്തിത്തറ ചാമുണ്ഡി എന്ന പേരില്‍ ഈ ശക്തിയെ ഉളിയത്ത് ഇന്നും ആരാധിച്ചുവരുന്നു. പ്രതികാരചിന്തയില്‍ കോപിഷ്ഠനായ ഉളിയത്ത് തന്ത്രി വീര്‍ണാളു (വീരനാവുക) എന്നറിയപ്പെടുന്ന ശക്തിയെ ആവാഹിച്ചു എടമന തന്ത്രിക്ക് നേരെ പ്രയോഗിക്കുകയും എടമന തന്ത്രി ഈ ശക്തിയെ ഇളനീര്‍ തൊണ്ടില്‍ ആവാഹിച്ചു ചാമുണ്ഡികുതിര്‍ എന്ന്‍ പില്ക്കാലത്ത് അറിയപ്പെടുന്ന സ്ഥലത്ത് സ്ഥാപനം ചെയ്യുകയും വളരെ പെട്ടെന്ന്‍ ഇളനീര്‍ തൊണ്ടില്‍ നിന്നും മോചിതയായി