Manjalamma | മാഞ്ഞാളമ്മ

മാഞ്ഞാളമ്മ

(മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭാഗവതി )

സുദീർഘമായുള്ള  തോറ്റം പാട്ടുകളോ മറ്റു അനുബന്ധ ചടങ്ങുകളോ  കൂടുതൽ പ്രാചാരത്തിൽ ഇല്ലാത്ത ഒരു അമ്മ ഭഗവതി  കോലം ആണ്  മാഞ്ഞാളമ്മ 

തെയ്യാട്ടത്തിൽ മാഞ്ഞാളമ്മ /മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭഗവതി എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഭഗവതിയുടെ പുരാവൃത്തം  സങ്കീർണത  നിറഞ്ഞതാണെങ്കിലും  അതിലെ മൂല സങ്കല്പവും ആരാധന പ്രാധാന്യവും വ്യക്തമാണ്...

യോഗ മായ കണ്ണങ്ങാട്ട് ഭഗവതി , പഴശ്ശി ഭഗവതി എന്നീ സങ്കൽപം തന്നെ ആണ് മാഞ്ഞാളമ്മ. കൃഷ്ണ ഭഗവാന്റെ അവതാരപിറവി സമയത്ത്  അമ്പാടിയിൽ പിറവി എടുത്ത യോഗ മായ ദേവി പിന്നീട് കമ്സനോട് ശ്രീകൃഷ്ണ ഭഗവാന്റെ അവതാരം ലക്ഷ്യം പറഞ്ഞു അങ്ങനെ കണ്ണനെ കാട്ടിയും കണ്ണന് കാട്ടിയ ദേവതയെ കണ്ണങ്ങാട്ടു ഭഗവതി എന്ന നാമദേയത്തിൽ അറിയപ്പെടാൻ തുടങ്ങി എന്നാണ് വിശ്വാസം
ദേവിയുടെ തോറ്റം പാട്ടു, മുൻപോ സ്ഥാനം എന്നിവ കേൾക്കുമ്പോൾ, പരമശിവന്റെ പൊന്മകളായ ദേവി  മഹാദേവന്റെ അനുഗ്രഹത്തോടെ ഭൂമിയിലേക്ക് തിരിച്ചു.

ദേവി വലിയ സോമന്‍ പെരുമല, ചെറിയ സോമന്‍ പെരുമല, കൊക്ക ശിരസ്സ്‌, കോട ശിരസ്സ്‌. വൈരത്ത് പെരുമല, പഴശ്ശി പെരുമല എന്നിവ സന്ദർശിച്ചു . പഴശ്ശി പെരുമാളെ വണങ്ങി . ഒരു വ്യാഴവട്ടക്കാലം “പഴശ്ശി ഭഗവതി” എന്ന അതി രൗദ്ര മൂർത്തിയായി നിലകൊണ്ടു . പിന്നീട് പഴശ്ശി പെരുമാളുടെ അനുവാദം വാങ്ങി അവിടെ നിന്നു യാത്ര തിരിച്ച ദേവി പയ്യാവൂർ പെരുമാളുടെ സന്നിധിയിൽ എത്തി, വയത്തൂർ കാലിയാർ ദേവിയെ പൊന്മകളായി സ്വീകരിച്ചു മുടങ്ങി കിടക്കുന്ന ഊട്ടുത്സവം നടത്തി കൊടുക്കാൻ പറഞ്ഞു എന്നാൽ..ഉത്സവം കാണാൻ എത്തുന്ന ഭക്തരെ ഭക്ഷിമോ എന്ന് ഭയന്ന്  ദേവിയെ കാലിയാർ  ഉപാധികളോടെ  സ്വർണചങ്ങലയും ഇരുമ്പ് ചങ്ങലയും ഇട്ടു കരിങ്കൽ കട്ടിലയും ബന്ധിക്കുന്നു. ഊട്ടുത്സവം കഴിഞ്ഞു ദേവി സമക്ഷം ഉള്ള എഴുന്നള്ളത് മുടങ്ങിയപ്പോൾ ദേവി ചങ്ങല പൊട്ടിച്ചു സംഹാര രുദ്ര യായി , കാലിയാർ ദേവിയെ സാന്ത്വനിപ്പിച്ചു ദേവിയ  ശിഷ്ട ജന പരിപാലനത്തിനായയച്ചു 
അങ്ങനെ ദേവി  മുപ്പത്തിമുക്കോടി കാളി ഭൂത പടയോട് കൂടി പാതാളം വഴി  വടക്കും പടിഞ്ഞാറും തിരിഞ്ഞു ഓമന ചേരി ക്കല്ലെന്ന ഓരിച്ചേരി കല്ലില്‍ എത്തി. അവിടെ വച്ച് അക്കില്‍ മൊയോനേയും നെല്ലിക്ക തീയനേയും കണ്ടു…ആക്കില്‍ മൊയോന്‍ ദേവിയെ ദീപവും തിരിയുമായി എതിരേറ്റു. നെല്ലിക്ക തീയന്‍ ഇളനീര് നല്കി. ദാഹം അകറ്റി. അവിടെ നിന്ന് ദേവി  തനിക്ക് വഴക്കം ചെയ്യാൻ നല്ല നായനാരെ തേടി ഉദിനൂര്‍ കൂലോം ലക്‌ഷ്യമാക്കി നീങ്ങി . അള്ളട സ്വരൂപ കർത്താവായ  മഡിയൻ ക്ഷേത്രപാലകനീശ്വരനെ കണ്ടുവണങ്ങാനായി ദേവി കൂലോത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിൽ എത്തി ക്ഷേത്രപാലകനീശ്വരനെ  നായനാരായി  സ്വീകരിച്ചു.അങ്ങനെ അള്ളടം മുക്കാതം നാടിനകത്ത് മൂന്നു സ്ഥാനവും മൂന്നു ചെരിക്കല്ല്, മൂന്ന് വിരുത്തിപ്പാട്, ആളും അടിയാനും പെട്ടിയും പ്രമാണവും നാഴിയും നാരായവും താഴും താക്കോലും എന്ന് വേണ്ട തൻ പേരുപ്പെട്ട വസ്തു വകകള്‍ എല്ലാം ദേവിയെ ഏല്പിച്ചു.. ദേവി വന്നതോടു കൂടി  നാടിന്റെ ഐശ്വര്യവും കാർഷിക സമൃദ്ധിയും വർധിച് കാളരാത്രിയമ്മയുടെ പാട്ടും കളത്തിലരിയും നന്നായി നിവർത്തിച്ചു.. ആയിടെ ഉദിനൂർ കൂലോം തൊഴാൻ വന്ന കൂത്തൂർ മണിയാണിയുടെ ഭക്തിയിൽ ആകൃഷ്ടായദേവി  പിന്നീട് പയ്യന്നൂർ പെരുമാളുടെ അനുഗ്രത്തോടെ കൊറ്റി ആദി കണ്ണങ്ങാട്ടു ആധാരമായി നിലകൊണ്ടു..

പയ്യാവൂർ  വടക്കെ കാവ് ആധാരമായ  രൗദദ്രമൂർത്തി പഴശ്ശി ഭഗവതിയും , യോഗമായ കണ്ണങ്ങാട്ട് ഭഗവതിയും  ഒരേ സങ്കല്പം ആണ് ഇതേ ദേവി തന്നെ ആണ് മാഞ്ഞാളമ്മ.. ഈ ദേവി ഉദിനൂർ കൂലോം ആധാരം ആയി നിലകൊണ്ട കാർഷിക മൂർത്തി ഭാവമോ പഴശി ഭാഗവതിയുടെ  ശാന്ത ഭാവമോ ആയ ദേവിയാണ്..

ഈ ദേവിക്കു വിഭിന്ന മായ് രൂപങ്ങൾ ആയിട്ടാണ് കാണുന്നത്  വട്ട മുടി, ഉട, കുരുത്തോല വിധാന തുണി, ചിലപ്പോൾ വെളിമ്പൻ ധരിച്ചും ചില സ്ഥലങ്ങളിൽ കെട്ടിയാടാറുണ്ട്.

ഈ  ദേവിയെ  ദുർ മൂർത്തി ആയി ചിത്രീകരിച്ചു ചില  ലേഖനങ്ങളിൽ കാണാറുണ്ട് എങ്കിലും അതിനു വ്യക്തമായ അടിസ്ഥാനമോ തെളിവോ ഇല്ല. എന്നാൽ തങ്കയം മാടത്തിന് കീഴുമായി  ബന്ധപെട്ട ഒരു പ്രാദേശിക ഐതിഹ്യമുണ്ട് വഴി തെറ്റി വന്ന  ഒരു യുവതിയുടെ രൂധിര പാനം നടത്തിയതിനു  വൈരാജാതൻ ഈശ്വരൻ  ദേവിയുടെ കണ്ണും കുത്തിപ്പൊട്ടിക്കുകയും നാവു ചിക്കി പൊരിക്കുകയു ചെയ്തു  എന്ന് ദേവിയുടെ വഴി നടയിൽ  അവിടെ പറയാറുണ്ട്  പക്ഷെ ഇതൊരു പ്രാദേശിക മിത്താണ് , മാഞ്ഞാലമ്മയ്ക്ക് കെട്ടിക്കോലം ഉള്ള ഒട്ടനവധി കാവുകൾ ഉണ്ട് അവിടെയും പൊയ്ക്കണ്ണും നാക്കും ഉണ്ടെങ്കിലും ഈ  മിത്ത് പ്രയോഗത്തിൽ ഇല്ല കൂടാതെ ഈ  പുരാവൃത്തം  ദേവിയുടെ തോറ്റം പാട്ടിലോ മുൻപോ സ്ഥാനത്തിലോ ഇല്ല.
ഈ  ദേവിയുടെ സങ്കൽപം എടുക്കുമ്പോൾ ചന്ദ്രൻ ( ശാന്ത മൂർത്തി ) ആയി ദേവിയെ ആരാധിക്കുമ്പോൾ അതെ കാവിൽ രൗദ്ര മൂർത്തിയായി  ചൊവ്വ സാന്നിധ്യത്തിൽ മറ്റൊരു ദേവത കൂടി ഉണ്ട്.. അതായത് മാഞ്ഞാളമ്മയ്ക്ക് കോല മുള്ള കാവുകളിൽ  വേറൊരു കാളി സങ്കല്പത്തിൽ ഉള്ള ദേവത കാണാം അങ്ങനെ ഇല്ലങ്കിൽ ഈ രണ്ടു സങ്കല്പവും ഉൾകൊള്ളിച്ചു മാഞ്ഞാളമ്മയെ പ്രധാന കോലമായി ആരാധിക്കുന്ന സ്ഥലങ്ങൾ ഉണ്ട്.  മിക്കവാറും കോല സ്വരൂപത്തിങ്കൽ തായിയുടെ പേര് പകർച്ചകൾ ഉള്ള കോലങ്ങളോ അസുര വധം ചെയ്ത  കാളി സങ്കല്പത്തിലോ ഉള്ള തെയ്യങ്ങൾ ആയിരിക്കും. ഈ  മിത്തിനെ സംബന്ധിച്ച്  ഒരു ഐതിഹ്യം  പറയുന്നുണ്ട് മാഞ്ഞാളമ്മ  കാളിയുടെ സഹചാരി ആണെന്നും ( ചിലർ വേതാളം  ആണെന്നും പറയുന്നുണ്ട് ) കാളിക്ക് അപ്രീതി തോന്നിയത് കൊണ്ടാണ് നാവു ചിക്കി പൊരിച്ചത് എന്നും മാണ്. വിഷ്ണു നമ്പൂതിരിയെ പോലെ യുള്ള ലേഖകർ ഈ അഭിപ്രായം പറയുന്നുണ്ട് എങ്കിലും ഇതിലും തോറ്റം പാട്ട് മായി അത്ര ബന്ധം കാണുന്നില്ല...

എന്തിരുന്നാലും ഈ ദേവി ഒരു കാർഷിക മൂർത്തി ആണ്  കാഞ്ഞിരകൊമ്പുകൾ നാട്ടി അതിൽ നെല്ല് നിറച്ചു, പുല്ലു കെട്ട് നിറ നാഴി, മുറം, തേങ്ങ കുത്തുവിളക്ക് കതിര് തുടങ്ങിയ  വസ്തുക്കൾ നിരത്തി ഓരോന്നും കയ്യിലേറ്റി നടന മാടുന്നു.. അങ്ങെനെ കാർഷിക സമൃധി വിളിച്ചോതുന്ന ദേവി ആണ്.. മൊഴി പറയുന്ന വാക്കുകളും ശൈലിയും ഒക്കെ കണ്ണങ്ങാട്ടു ഭാഗവതിക്ക് സമമാണ്..
കാർഷിക സമൃധിയുടെ ദേവി ആയതു കൊണ്ടു ഒട്ടുമിക്ക പെരുംകളിയാട്ടകാവുകളിലും കൂലോങ്ങളിലും മോലോങ്ങളിലും കലശോത്സവത്തിലും കോലം കാണാറുണ്ട്.. ഓരോ പ്രദേശത്തും മാഞ്ഞാളയ്ക്ക് പ്രത്യേക  ആരാധനയും കോലവും ഉണ്ട്..
ചില ഇടത്തു  പൊയ്ക്കണ് കാണാറില്ല ( കറിവെള്ളൂർ പ്രദേശത്ത് - മഞ്ഞമാട, കുറുന്തിൽ അറ ) ചില യുടത്തു  പൊയ്നാക്ക് വെയ്ക്കാറില്ല.. ചില സ്ഥലങ്ങളിൽ രണ്ടും കാണാറില്ല.
മുഖത്തെഴുത്തു  കുറ്റിശങ്കും പ്രാക്ക് അല്ലെങ്കിൽ മാൻ കണ്ണ് പ്രാക്ക് എഴുത്ത്..
ചില സ്ഥലങ്ങളിൽ മുടിയിൽ കുരുത്തോല അണിയലം ധരിക്കുമ്പോൾ ചിലയിടത്ത് പീലിത്തഴ കെട്ടാറുണ്ട്.. അങ്ങനെ ചെറിയ വ്യത്യാസങ്ങളോടെ ഒട്ടനവധി കാവുകളിൽ  ക്ഷേത്രത്തിന്റെ ഇടതു ഭാഗത്തോ  വടക്കു കിഴക്ക് ഭാഗത്തോ ആയി നടനം ചെയ്യാറുണ്ട്.

കണ്ണൂരിന്റെ വടക്കു കിഴക്ക് ഭാഗങ്ങളിൽ കാർഷിക സമൃധി കൂട്ടാൻ മാഞ്ഞാളമ്മ വേട്ടുവ ചേകോൻ എന്നീ തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.. ഇരിട്ടിക്കടുത്ത് ബ്ളാത്തൂർ കെളമ്പത്ത് മാഞ്ഞാൾ കോട്ടത്തും കാഞ്ഞങ്ങാട് മഡി യൻ കൂലോം ക്ഷേത്ര പരിസരത്തും പ്രധാന മായി കെട്ടിയാടുന്ന ദേവി കൂടിയാണിത്..

ഈ ദേവിയെ വരവിളിക്കുന്നത്  ശങ്കരകാളരാത്രി  മാഞ്ഞാളമ്മ / ശങ്കര ശ്രീ മാഞ്ഞാളമ്മ എന്നാണ് എങ്കിലും ഇത് കാളരാത്രി ദേവി അല്ല  ശിവ -പാർവതിപുത്രി ആയിട്ടാണ്.  ചില പ്രദേങ്ങളിൽ ഈ  സങ്കൽപം പറയാറുണ്ട് എങ്കിലും അതിലും വ്യക്തമായ അടിസ്ഥാനം കാണാൻ കഴിയില്ല.കൂടാതെ  ചില ക്ഷേത്രങ്ങളിൽ  ഈ  രണ്ടു ദേവി മാർക്കും വേറെ വേറെ പള്ളിയറയും  കോലവും ഉണ്ട് കൂടാതെ, തോറ്റപാട്ട്, മുൻപൊസ്ഥാനം മൊഴി ഇതെല്ലാം വ്യത്യാസം ആണ്..

ഏത് സങ്കൽപം ആയാലും മൂലം സങ്കൽപം  ശാന്ത രൂപത്തിലുള്ള കണ്ണങാട്ട് ഭഗവതി പഴശ്ശി ഭാഗവതിയും .  ആരാധന കാർഷിക മൂർത്തി ആയിട്ടാണ്.

Credit: Dr ശ്രീശൻ

Comments

Popular posts from this blog

Pulli Bhagavathy | പുള്ളി ഭഗവതി