Baali | ബാലി
ബാലി
രാമായണകഥയിലെ ബാലി തന്നെയാണ് ബാലി തെയ്യം. സുഗ്രീവസഹോദരനായ ബാലി രാമബാണമേറ്റ് വീരമൃത്യു വരിച്ചപ്പോൾ ആ ധീരനെ ആരാധ്യപദവിയിലേക്ക് ഉയർത്തിയതാണ് ശ്രീരാമദേവൻ.
ആശാരിമാരുടെ കുലദൈവമായ ബാലി കെട്ടിയാടുന്നത് വണ്ണാന്‍ സമുദായക്കാരാണ്. വടുക രാജാവ് തന്റെ കൊട്ടാരത്തില്‍ ബാലിയെ ആരാധിച്ചിരുന്നു. അവിടെ ജോലി ചെയ്യാന്‍ പോയ മണ്ണുമ്മല്‍ ആശാരിയുടെ ആരാധനയും പ്രാര്ത്ഥ നയും കണ്ടു ദൈവം ആശാരിയുടെ വെള്ളോല മേക്കുട ആധാരമായി എരമം നാട്ടില്‍ മണ്ണുമ്മല്‍ (മണ്ണുവിങ്കല്‍) തറവാട് പടിഞ്ഞാറ്റയില്‍ എത്തിയെന്നാണ് പറയപ്പെടുന്നത്. പിന്നീട് മൊറാഴ, വടക്കും കോവില്‍, കുറുന്താഴ, വെള്ളാരങ്ങര, കൊക്കാനിശ്ശേരി, മാങ്ങാട് എന്നിവിടങ്ങളിലും അവിടെ നിന്നും എല്ലാ ആശാരി ക്ഷേത്രങ്ങളിലും ഈ ദേവനെ ആരാധിക്കാന്‍ തുടങ്ങി എന്നുമാണ് ഐതിഹ്യം. പൊതുവേ ആശാരിക്ഷേത്രങ്ങളില്‍ മാത്രമേ ഈ തെയ്യം കെട്ടിയാടാറുള്ളൂ.
Comments
Post a Comment