Posts

Showing posts from March, 2024

Kundora Chamundi | കുണ്ഡോറച്ചാമുണ്ഡി

  കുണ്ഡോറച്ചാമുണ്ഡി ശ്രീമഹാദേവന്റെ മൂന്നാം തൃക്കണ്ണിൽ നിന്ന് ഉൽഭവിച്ച ചാമുണ്ഡി പരാക്രമിയായ ദാരികാസുരനെ വധിച്ചു അവതാരലക്ഷ്യം പൂർത്തീകരിച്ചു ഭൂമിയിലേക്കിറങ്ങി. നീരാടി ശുദ്ധി വരുത്താൻ കാവേരിയിൽ ഇറങ്ങിയ ദേവി, മറുകരയിൽ ഉള്ള കുണ്ടോറതന്ത്രിയുടെയും എട്ടില്ലം വാഴും തന്ത്രിയുടെയും ജപം മുടക്കി. ദേവിയെ ആവാഹിച്ചു ചെമ്പുകുടത്തിൽ ആക്കി കുണ്ടോറതന്ത്രി കുമ്പളനാട്ടിലേക്കു തിരിച്ചു. വഴിയരികിൽ വിശ്രമിക്കവെ, കരാളരൂപിയായ ദേവി കുടം പിളർന്നു പുറത്തിറങ്ങി. ഭയന്ന് വിറച്ചക്ക തന്ത്രി കരഞ്ഞു കൈകൂപ്പി. ഇരിക്കാൻ പീഠവും പിടിക്കാൻ ആയുധവും നൽകി ദേവിയെ കുടിയിരുത്തി. കുണ്ടോറതന്ത്രി കുണ്ടോറ നാട്ടിൽ കുടിയിരുത്തിയ ചാമുണ്ഡി, കുണ്ഡോറച്ചാമുണ്ഡിയായി.

KaariGurukkal | കാരിഗുരിക്കൾ

 കാരിഗുരിക്കൾ കുഞ്ഞിമംഗലത്ത് ചേണിച്ചേരി വീട്ടിൽ കുഞ്ഞമ്പു നായരെന്ന ജന്മിക്ക് കൃഷിനടത്താൻ തിരുവർകാട്ട് കാവിൽ നിന്നും കൂട്ടികൊണ്ട് വന്ന അടിയാന്മാരായ വള്ളിക്കുടിച്ചിവിരുന്തിയ്ക്കും മണിയൻ കാഞ്ഞാനും കല്യാണം കഴിച്ച് അതിലുണ്ടായ സന്താനമാണ് കാരി. ചെമ്പിടാർകുരിക്കളുടെ കീഴിൽ കാരി അക്ഷരവിദ്യ പഠിച്ചു.കളരിവിദ്യ പഠിക്കണമെന്ന് ആശ ജനിച്ചെങ്കിലും പുലയനായതിനാൽ കളരിയിൽ പ്രവേശനം ലഭിച്ചില്ല. ചേണിച്ചേരി കുഞ്ഞമ്പു എന്ന ജന്മി അതിനൊരു പരിഹാരം കണ്ടു. പേരു മാറ്റി ,തന്റെ പേരും വീട്ടുപേരും മേൽവിലാസമായി മാറ്റിപ്പറയാൻ അനുവദിച്ചു.അപ്രകാരം കാരി മാടായിക്കളരി,നെക്കണം കളരി,തുടങ്ങിയ പതിനെട്ടു കളരികളിൽ ചേർന്ന് വിദ്യ പഠിച്ചു. ചോതിയാൻ കളരിയിൽ നിന്നും ആൾമാറാട്ടവിദ്യയും പഠിച്ചു. കാരി മാടായി കളരിയിൽ തിരിച്ച് വന്നതിനു ശേഷം കാരിക്ക് കുരിക്കൾ (ഗുരിക്കൾ) സ്ഥാനം ലഭിച്ചു.മന്ത്രവാദക്കുരിക്കളായി മന്ത്രവാദം നടത്തുവാനുള്ള അനുവാദം ചേണിച്ചേരി കുഞ്ഞമ്പു നൽകി.അള്ളടം നാട്ടിലെ തമ്പുരാന്റെ ഭ്രാന്ത് ചികിത്സിക്കാൻ വിളി ആറു തവണ വന്നിട്ടും കുഞ്ഞമ്പു പോകാൻ അനുവദിച്ചില്ല.ഏഴാമത് ചെമ്പോല പ്രമാണമാണ് വന്നത്, കാരിയെ അയച്ചാൽ പകുതി സ്വത്ത് കൊടുക്കാമെന്ന് തരവ