Manjalamma | മാഞ്ഞാളമ്മ
മാഞ്ഞാളമ്മ (മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭാഗവതി ) സുദീർഘമായുള്ള തോറ്റം പാട്ടുകളോ മറ്റു അനുബന്ധ ചടങ്ങുകളോ കൂടുതൽ പ്രാചാരത്തിൽ ഇല്ലാത്ത ഒരു അമ്മ ഭഗവതി കോലം ആണ് മാഞ്ഞാളമ്മ തെയ്യാട്ടത്തിൽ മാഞ്ഞാളമ്മ /മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭഗവതി എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഭഗവതിയുടെ പുരാവൃത്തം സങ്കീർണത നിറഞ്ഞതാണെങ്കിലും അതിലെ മൂല സങ്കല്പവും ആരാധന പ്രാധാന്യവും വ്യക്തമാണ്... യോഗ മായ കണ്ണങ്ങാട്ട് ഭഗവതി , പഴശ്ശി ഭഗവതി എന്നീ സങ്കൽപം തന്നെ ആണ് മാഞ്ഞാളമ്മ. കൃഷ്ണ ഭഗവാന്റെ അവതാരപിറവി സമയത്ത് അമ്പാടിയിൽ പിറവി എടുത്ത യോഗ മായ ദേവി പിന്നീട് കമ്സനോട് ശ്രീകൃഷ്ണ ഭഗവാന്റെ അവതാരം ലക്ഷ്യം പറഞ്ഞു അങ്ങനെ കണ്ണനെ കാട്ടിയും കണ്ണന് കാട്ടിയ ദേവതയെ കണ്ണങ്ങാട്ടു ഭഗവതി എന്ന നാമദേയത്തിൽ അറിയപ്പെടാൻ തുടങ്ങി എന്നാണ് വിശ്വാസം ദേവിയുടെ തോറ്റം പാട്ടു, മുൻപോ സ്ഥാനം എന്നിവ കേൾക്കുമ്പോൾ, പരമശിവന്റെ പൊന്മകളായ ദേവി മഹാദേവന്റെ അനുഗ്രഹത്തോടെ ഭൂമിയിലേക്ക് തിരിച്ചു. ദേവി വലിയ സോമന്‍ പെരുമല, ചെറിയ സോമന്‍ പെരുമല, കൊക്ക ശിരസ്സ്, കോട ശിരസ്സ്. വൈരത്ത് പെരുമല, പഴശ്ശി പെരുമല എന്നിവ സന്ദർശിച്ചു . പഴശ്ശി പെരുമാളെ വണങ്ങി . ഒരു വ്യാഴവട്ടക്കാല