Posts

Showing posts from 2019

Manjalamma | മാഞ്ഞാളമ്മ

Image
മാഞ്ഞാളമ്മ (മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭാഗവതി ) സുദീർഘമായുള്ള  തോറ്റം പാട്ടുകളോ മറ്റു അനുബന്ധ ചടങ്ങുകളോ  കൂടുതൽ പ്രാചാരത്തിൽ ഇല്ലാത്ത ഒരു അമ്മ ഭഗവതി  കോലം ആണ്  മാഞ്ഞാളമ്മ  തെയ്യാട്ടത്തിൽ മാഞ്ഞാളമ്മ /മാഞ്ഞാളിയമ്മ / മാഞ്ഞാൾ ഭഗവതി എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന ഭഗവതിയുടെ പുരാവൃത്തം  സങ്കീർണത  നിറഞ്ഞതാണെങ്കിലും  അതിലെ മൂല സങ്കല്പവും ആരാധന പ്രാധാന്യവും വ്യക്തമാണ്... യോഗ മായ കണ്ണങ്ങാട്ട് ഭഗവതി , പഴശ്ശി ഭഗവതി എന്നീ സങ്കൽപം തന്നെ ആണ് മാഞ്ഞാളമ്മ. കൃഷ്ണ ഭഗവാന്റെ അവതാരപിറവി സമയത്ത്  അമ്പാടിയിൽ പിറവി എടുത്ത യോഗ മായ ദേവി പിന്നീട് കമ്സനോട് ശ്രീകൃഷ്ണ ഭഗവാന്റെ അവതാരം ലക്ഷ്യം പറഞ്ഞു അങ്ങനെ കണ്ണനെ കാട്ടിയും കണ്ണന് കാട്ടിയ ദേവതയെ കണ്ണങ്ങാട്ടു ഭഗവതി എന്ന നാമദേയത്തിൽ അറിയപ്പെടാൻ തുടങ്ങി എന്നാണ് വിശ്വാസം ദേവിയുടെ തോറ്റം പാട്ടു, മുൻപോ സ്ഥാനം എന്നിവ കേൾക്കുമ്പോൾ, പരമശിവന്റെ പൊന്മകളായ ദേവി  മഹാദേവന്റെ അനുഗ്രഹത്തോടെ ഭൂമിയിലേക്ക് തിരിച്ചു. ദേവി വലിയ സോമന്‍ പെരുമല, ചെറിയ സോമന്‍ പെരുമല, കൊക്ക ശിരസ്സ്‌, കോട ശിരസ്സ്‌. വൈരത്ത് പെരുമല, പഴശ്ശി പെരുമല എന്നിവ സന്ദർശിച്ചു . പഴശ്ശി പെരുമാളെ വണങ്ങി . ഒരു വ്യാഴവട്ടക്കാല

Puthuchon Daivam | പുതുചോന്‍

Image
പുതുചോന്‍

Poozhon Daivam | പൂഴോൻ

Image
പൂഴോൻ

Kadamkottu Makkam | കടാങ്കോട് മാക്കം

Image
കടാങ്കോട് മാക്കം (Makkam, Cheeru, Chathu) വടക്കെ മലബാറിലെ പ്രസിദ്ധമായ ‘കടാങ്കോട്’ എന്ന നമ്പ്യാര്‍ തറവാട്ടില്‍ പന്ത്രണ്ട് ആങ്ങളമാരുടെ ഏക സഹോദരി മാക്കം സുന്ദരിയും സുശീലയും സമര്‍ത്ഥയുമായിരുന്നു. സഹോദരന്മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളായ മാക്കത്തിന് അവര്‍ യോഗ്യനായ ഭര്‍ത്താവിനെ കണ്ടെത്തുകയും ആര്‍ഭാടപൂര്‍വ്വം കല്ല്യാണം നടത്തുകയും ചെയ്തു. സദ്ഗുണ സമ്പന്നയായ മാക്കം യഥാകാലം രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായി. അവര്‍ക്ക് ചാത്തു, ചീരു  എന്ന് നാമകരണം ചെയ്യുകയും ചെയ്തു. മാക്കത്തിന്റെ സൗന്ദര്യവും തറവാട്ടില്‍ ആങ്ങളമാര്‍ അവള്‍ക്ക് നല്‍കുന്ന സ്ഥാനമാനങ്ങളും കണ്ട് അസൂയ പൂണ്ട നാത്തൂന്‍മാര്‍ അവളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും ആങ്ങളെമാരെ കൊണ്ട് മാക്കത്തിനെയും, മക്കളെയും ചതിച്ചു കൊല്ലാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ മാക്കത്തിന്റെ ഇളയസഹോദരന്‍ ഈ അരുംകൊലയ്ക്ക് കൂട്ട് നില്‍ക്കാന്‍ വിസമ്മതിക്കുകയും മറ്റ് സഹോദരന്മാരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തലയണമന്ത്രത്താല്‍ മതിഭ്രമം വന്ന മറ്റ് പതിനൊന്ന് സഹോദരന്മാരും നിശ്ചയിച്ചുറച്ച പദ്ധതിപ്രകാരം മാക്കത്തെയും മക്കളെയും ലോകനാര്‍ക്കാവിലെ ഉ