Posts
Showing posts from 2018
Muchilot Bagavathy | മുച്ചിലോട്ട് ഭഗവതി
- Get link
- X
- Other Apps
മുച്ചിലോട്ട് ഭഗവതി പെരിഞ്ചെല്ലൂർ (ഇപ്പോഴത്തെ തളിപ്പറമ്പ് ) ഗ്രാമത്തിലെ ഒരു ബ്രാഹ്മണകന്യക വാദപ്രതിവാദത്തിൽ പ്രഗല്ഭരെ തോൽപ്പിച്ചു. രസങ്ങളിൽ വെച്ച് കാമരസവും, വേദനകളിൽ പ്രസവവേദനയുമാണ് അനുഭവങ്ങളിൽ മികച്ചതെന്നു സമർത്ഥിച്ചു. ഒരു കന്യകയുടെ ഇത്തരം അറിവിൽ സംശയിച്ചവർ അവൾക്കെതിരെ അപവാദപ്രചരണം നടത്തി ഭ്രഷ്ട് കൽപ്പിച്ച് പുറത്താക്കി. അപമാനിതയായ ആ കന്യക വടക്കോട്ട് നടന്ന് കരിവെള്ളൂരെത്തി കരിവെള്ളൂരപ്പനെയും, ദയരമംഗലത്ത് ഭഗവതിയെയും കണ്ട് വണങ്ങി തന്റെ സങ്കടം അറിയിച്ച് മനമുരുകി പ്രാർത്ഥിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അഗ്നികുണ്ഡമൊരുക്കി ആത്മത്യാഗം ചെയ്യാൻ തീരുമാനിച്ചു. ദയരമംഗലം ക്ഷേത്രത്തിലേക്ക് എണ്ണയുമായി ആ വഴി പോയ മുച്ചിലോട്ട് പടനായർ (വാണിയ സമുദായത്തിൽ പെട്ടയാൾ) തീയിലേക്ക് എണ്ണ ഒഴിക്കുവാൻ ആവശ്യപ്പെട്ടു. ആവളുടെ വാക്കുകൾ കേട്ട് അമ്പരന്ന മുച്ചിലോട്ട് പടനായർ എണ്ണ മുഴുവൻ തീയിലേക്കൊഴിച്ചു. അങ്ങനെ അഗ്നിപ്രവേശം ചെയ്ത് തന്റെ ആത്മപരിശുദ്ധി തെളിയിച്ചു. ഒഴിഞ്ഞ പാത്രവുമായി വീട്ടിൽ വന്ന മുച്ചിലോടൻ കണ്ടത് പാത്രം നിറയെ എണ്ണ നിറഞ്ഞു തുളുമ്പുന്നതാണ്. ആത്മാഹുതി ചെയ്ത കന്യക കരിവെള്ളൂരപ്പന്റെയും, ദയര
Baali-Sugreevan(Elanakarumakan-Poothady) | ബാലീ സുഗ്രീവൻ / ഇളങ്കര്മകൻ പൂതാടി
- Get link
- X
- Other Apps
Pulli Bhagavathy | പുള്ളി ഭഗവതി
- Get link
- X
- Other Apps
പുള്ളി ഭഗവതി അപൂർവ്വങ്ങളായിട്ടുള്ള കോലസ്വരൂപങ്ങൾ കരിവെള്ളൂർ ഗ്രാമത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് .പായത്ത് ഒൻപതാളിൽപെട്ട അതി ശക്തിശാലിയായ ഒരു ഉഗ്രമൂർത്തിയാണ് പുള്ളിഭഗവതി .വളരെച്ചുരുക്കം സ്ഥലങ്ങളിൽ മാത്രംകെട്ടിയാടുന്ന ഒരു തെയ്യം കാളിയാർ മടയിൽ പിറവികൊണ്ട മൂർത്തി ചേടക വാളുമായി വെള്ളാട്ട് ദൈവത്താറെ കാണാൻ ഇറങ്ങി .ഉഗ്രഭാവത്തിൽ ദൈവത്താറുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു പുള്ളിഭഗവതി .എന്തിനാണ് വന്നതെന്ന് ദൈവത്താർ ചോദിച്ചു .മനുഷ്യരെ ഭക്ഷിപ്പാനോ രക്ഷിക്കാനോ ? .ഭക്ഷിപ്പാൻ എന്ന മറുമൊഴി ഭഗവതിയും നൽകി .കോപാകുലനായ ദൈവത്താർ പുള്ളി ഭഗവതിയുടെ രണ്ടുകണ്ണും കുത്തിപ്പൊട്ടിച്ചു പറഞ്ഞയച്ചു .ഇപ്പോൾ കോലസ്വരൂപത്തിൽ പൊയ്കണ്ണു വെയ്ക്കുവാൻ ഉണ്ടായ സാഹചര്യവും ഇതാണ് . ജനവാസ മേഖലകളിലേക്ക് ഇറങ്ങിയ ഭഗവതി ആദ്യമായി കയ്യെടുത്തത് കാപ്പാട്ടു വളപ്പിൽ വീട്ടിൽ പള്ളിയറയിലാണ് .അവിടെ പെരുങ്കളിയാട്ട ദിവസങ്ങളിൽ കോലവും കല്പിച്ചു കൂടെ ചങ്ങാതിയായ ചങ്ങോലൻ തെയ്യവും.വെള്ളോറ ചീയം ചേരി തട്ടിനു മീത്തൽ ഈ രണ്ടു കോലങ്ങളും കെട്ടിയാടുന്നുണ്ട് . ഒരിക്കൽഅവിടെ തെയ്യം കാണാൻ പോയകൊടക്കാട്കൊട്ടേൻ വീട്ടിലെ ഒരു ഭക്തയോടൊപ്പം കൊടക്കാട്കൊട്ടേൻ തറവ